Loading...
പൊതുഭരണ (സർവീസസ്-ഡി) വകുപ്പ്

സമാശ്വാസ
തൊഴിൽദാന പദ്ധതി

മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശ്രിതരെ സഹായിക്കുന്നതിനുള്ള സുതാര്യമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. സ്പാർക്കുമായി സംയോജിപ്പിച്ചിരിക്കുന്നു.

100% ഓൺലൈൻ
സുരക്ഷിതമായ പ്രക്രിയ
വേഗത്തിൽ പൂർത്തിയാകുന്നു
പരിശോധനകൾ

അപേക്ഷകരുടെ പോർട്ടൽ

നേരിട്ടുള്ള പ്രവേശനം

പുതിയ അപേക്ഷകൾ നൽകുന്നതിനുള്ള സുരക്ഷിതമായ പ്ലാറ്റ്‌ഫോം. നിങ്ങളുടെ അപേക്ഷയുടെ തത്സമയ വിവരങ്ങൾ എളുപ്പത്തിൽ അറിയാൻ സാധിക്കും.

  • സ്പാർക്ക് ഐഡി വഴി രജിസ്റ്റർ ചെയ്യുക
  • രേഖകൾ ഓൺലൈനായി സമർപ്പിക്കുക
  • തത്സമയ വിവരങ്ങൾ അറിയുക
  • എസ്.എം.എസ്, ഇമെയിൽ അലേർട്ടുകൾ
അറിയിപ്പുകൾ
വിവരം

നൈറ്റ് വാച്ച്മാന്‍ തസ്തികയിൽ ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.
നൈറ്റ് വാച്ച്മാന്‍ തസ്തികയിൽ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ നിലവില്‍ വന്ന ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുവാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുകയോ തസ്തിക മാറ്റ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് അതത് ഉദ്യോഗാർത്ഥിയുടെ മാതൃവകുപ്പിലാണ് (മരണമടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പ്).

വിവരം

ഓവർസിയർ ഗ്രേഡ് III (സിവില്‍) തസ്തികയിൽ അഞ്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.
ഓവർസിയർ ഗ്രേഡ് III (സിവില്‍) തസ്തികയിൽ അഞ്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുവാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുകയോ തസ്തിക മാറ്റ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് അതത് ഉദ്യോഗാർത്ഥിയുടെ മാതൃവകുപ്പിലാണ് (മരണമടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പ്).

പുതിയത്

സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ ആശ്രിത നിയമനത്തിനായി 50 ഒഴിവുകൾ നിലവിലുള്ള വിവരം അറിയിക്കുന്നു.
പൊതുഭരണ (സർവ്വീസസ്-ഡി) വകുപ്പിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ ആശ്രിത നിയമനത്തിനായി നിലവിൽ 50 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികയിലേക്ക് സ്ത്രീപുരുഷ ഭേദമന്യേ അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയും ഇളവുകളും: പൊതു വിഭാഗം: 30 വയസ്സ്. ഒ.ബി.സി (OBC): 3 വർഷം ഇളവ്. എസ്.സി/എസ്.ടി (SC/ST): 5 വർഷം ഇളവ്. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ നിശ്ചിത പ്രായപരിധി കവിയാൻ പാടില്ല. പ്രത്യേക ഇളവ്: മരിച്ച ജീവനക്കാരന്റെ ഭാര്യ/ഭർത്താവ് എന്നിവർക്കും, മരണമടഞ്ഞ അവിവാഹിതനായ ജീവനക്കാരന്റെ മാതാപിതാക്കൾക്കും ഈ തസ്തികയിൽ ഉയർന്ന പ്രായപരിധി ബാധകമല്ല. അപേക്ഷിക്കേണ്ട വിധം: 1. അപേക്ഷകൾ ഉദ്യോഗാർത്ഥിയുടെ മാതൃവകുപ്പിലാണ് (മരണമടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പ്) സമർപ്പിക്കേണ്ടത്. 2. മാതൃവകുപ്പ് അപേക്ഷ പരിശോധിച്ചു പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുന്നു. 3. തുടർന്ന് അപേക്ഷ ആഭ്യന്തര (കെ) വകുപ്പ് മുഖേന സ്റ്റേറ്റ് പോലീസ് ചീഫിന് കൈമാറുന്നു. 4. സ്റ്റേറ്റ് പോലീസ് ചീഫ് ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരിശോധന എന്നിവയുടെ തീയതിയും സമയവും നിശ്ചയിച്ച് അവരെ അറിയിക്കുന്നതാണ്.

അലർട്ട്

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ പൊതുഭരണ സെക്രട്ടേറിയറ്റിൽ നിന്നും രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.
സെക്രട്ടേറിയറ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ പൊതുഭരണ സെക്രട്ടേറിയറ്റിൽ നിന്നും രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ സീനിയോറിറ്റി ലിസ്റ്റിൽ നിലവിൽ ആരും ഉൾപ്പെട്ടിട്ടില്ല. യോഗ്യരായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുകയോ തസ്തിക മാറ്റ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് അതത് ഉദ്യോഗാർത്ഥിയുടെ മാതൃവകുപ്പിലാണ് (മരണമടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പ്).

വിവരം

കോണ്‍ഫിഡന്ഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നും ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.
കോണ്‍ഫിഡന്ഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നും ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ സീനിയോറിറ്റി ലിസ്റ്റിൽ നിലവിൽ ആരും ഉൾപ്പെട്ടിട്ടില്ല. യോഗ്യരായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുകയോ തസ്തിക മാറ്റ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ടത് അതത് ഉദ്യോഗാർത്ഥിയുടെ മാതൃവകുപ്പിലാണ് (മരണമടഞ്ഞ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പ്).

അപ്ഡേറ്റ്

ക്ലാർക്ക് തസ്തികയിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്.
ക്ലാർക്ക് തസ്തികയിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കുന്നവർ പ്രസ്തുത തസ്തികകളിൽ സൂപ്പർന്യൂമററി നിയമനങ്ങൾ ക്രമീകരിക്കുവാൻ ശേഷിക്കുന്നു എന്ന വിവരം ആദ്യം അറിയിക്കുന്നു. ക്ലാർക്ക് തസ്തികയിൽ 105 സൂപ്പർന്യൂമററി ജീവനക്കാരെയും, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ 40 സൂപ്പർന്യൂമററി ജീവനക്കാരെയും ഇനി ക്രമീകരിക്കുവാനുണ്ട്. ഇവരെ എല്ലാവരേയും റഗുലർ ഒഴിവുകളിൽ ക്രമീകരിച്ച ശെഷമെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സീനിയോറിറ്റി ക്രമമനുസരിച്ച് നിയമനം ലഭിക്കുകയുള്ളു.

വിജ്ഞാപനങ്ങൾ

CLARIFICATION LETTER
SD2/44/2024-GAD - സ്പഷ്ടീകരണം - മാതൃവകുപ്പുകളിലെ സീനിയോറിറ്റി ലിസ്റ്റുകളിൽ അനുമതി ഉത്തരവ് ലഭ്യമായി നിയമനം കാത്തിരിക്കുന്നവരുടെ ആശ്രിത നിയമനം - സംബന്ധിച്ച്

Notified: 06 Feb 2026
Effective: 31 Dec 2025

CLARIFICATION LETTER
SD2/195/2025-GAD - ആശ്രിത നിയമന ഒഴിവുകൾ ജില്ലാ തലത്തിലാണോ സംസ്ഥാനതലത്തിലാണോ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് സ്പഷ്ടീകരണം

Notified: 26 Feb 2026
Effective: 29 Mar 2025

Post Identification Part-1
നമ്പർ.ഉപ-സി2/271/2023-പി.&എ.ആർ.ഡി - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകാവുന്ന വിവിധ വകുപ്പുകളിലെ തസ്തികകളുടെയും അവയുടെ യോഗ്യതകളുടെയും കൃത്യമായ പട്ടിക.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകാൻ സാധിക്കുന്ന വിവിധ വകുപ്പുകളിലെ ക്ലാസ് III, ക്ലാസ് IV, സാങ്കേതിക തസ...

Notified: 16 Jan 2026
Effective: 29 Mar 2025
Expiry: 31 Dec 2026

Post Identification Part-2
No.Adv-C2/271/2023-P&ARD - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിനായി കണ്ടെത്തിയ പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളെക്കുറിച്ചുള്ള വിവരങ്ങൾ.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകാൻ സാധിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ പാർട്ട് ടൈം കണ്ടിജന്റ് തസ്തി...

Notified: 20 Feb 2026
Effective: 29 Mar 2025
Expiry: 31 Dec 2026
സർക്കാർ ഉത്തരവുകളും സർക്കുലറുകളും
GO G.O(P)No.4/2025/P&ARD dated 29/03/2025
Compassionate Employment Scheme

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിനുള്ള പുതുക്കിയ ഉത്തരവ്

സർവീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുള്ള വ...

05 May 2026 PDF
GO G.O.(P)No. 06/2012/P&ARD Dated 03/02/2012
(P)

ഡ്യൂട്ടിക്കിടയില്‍ അപകടംമൂലം മരണമടയുന്നജീവനകാരുടെ ആശ്രിതര്‍ക്ക് ഔട്ട്‌ഓഫ്ടേണ്‍ പ്രയോറിട്ടി അനുവദിച്ച് നിയമനം നല്‍കുന്ന - മാര്‍ഗനിര്‍ദേശങ്ങള്‍

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ (On Duty) അപകടം മൂലമോ അസ്വാഭാവികമായോ മരണമടയുന്ന കേരള സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക്,...

18 May 2026 PDF
GO G.O.(P) No. 12/1999/P&ARD Dated 24/05/1999
Compassionate Employment Scheme

ജോലിയിലിരിക്കെ മരണമടയുന്ന കേരള സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നല്‍കുന്നതിനുള്ള പദ്ധതി - 1999-ല്‍ പരിഷ്കരിച്ച വ്യവസ്ഥകള്‍

ഈ ഉത്തരവ് ജോലിയിലിരിക്കെ മരണമടയുന്ന കേരള സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ...

18 May 2026 PDF
GO G.O.(Rt) No. 1298/2026/GAD Dated 15/03/2026
Compassionate Employment Scheme

സമാശ്വാസ തൊഴിൽദാന പദ്ധതി – അപേക്ഷകൾ സമര്‍പ്പിക്കുന്നതിനും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി ഏകീകൃത ഓൺലൈൻ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി ഒരു ഏകീകൃത ഓൺലൈൻ...

06 May 2026 PDF
GO G.O(P)No.6/2026/P&ARD dted 13/03/2026
Compassionate Employment Scheme

സമാശ്വാസ തൊഴിൽദാന പദ്ധതി - ആശ്രിത നിയമനത്തിനായുള്ള പരിഷ്കരിച്ച വ്യവസ്ഥകൾ നടപ്പിലാക്കൽ - കൂടുതൽ സ്പഷ്ടീകരണങ്ങൾ പുറപ്പെടുവിക്കുന്നു.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന നടപടികളിലെ അവ്യക്തതകൾ നീക്കി സ്പഷ്ടീകരണം നൽകുന്നതിനായി സർക്കാർ പുറപ്പെ...

06 May 2026 PDF
സീനിയോറിറ്റി ലിസ്റ്റ്
Statistical Investigator Gr.II PDF

സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II

Compassionate Employment Scheme • General Administration (Services-D) Department

08 May 2026 Exp: 08 May 2028
Part Time Sweeper PDF

പാർട്ട് ടൈം സ്വീപ്പർ

Last updated on May 18, 2026 • General Administration (Services-D) Department

08 May 2026 Exp: 31 Dec 2028
Auditor PDF

ഓഡിറ്റർ

Compassionate Employment Scheme • General Administration (Services-D) Department

08 May 2026 Exp: 31 Dec 2026
Technical Assistant PDF

ടെക്നിക്കൽ അസിസ്റ്റന്റ്

Compassionate Employment Scheme • General Administration (Services-D) Department

08 May 2026 Exp: 31 Dec 2026
Women Asst Prison Officer PDF

വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

Compassionate Employment Scheme • General Administration (Services-D) Department

08 May 2026 Exp: 31 Dec 2026
പതിവുചോദ്യങ്ങൾ

അല്ല, ഒരു സർക്കാർ വകുപ്പിലെ എല്ലാ ഒഴിവുകളെയുമല്ല, മറിച്ച് 'നേരിട്ടുള്ള നിയമനം' ഒരു നിയമന രീതിയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ ഒഴിവുകളെ മാത്രമാണ് ആശ്രിത നിയമനത്തിനായി പരിഗണിക്കുന്നത്. ഒരു തസ്തികയിലേക്ക് ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ, അതിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവുകളിൽ നിന്ന് മാത്രമായിരിക്കണം ആശ്രിത നിയമനത്തിനുള്ള ഒഴിവുകൾ കണ്ടെത്തേണ്ടതും കുറവ് ചെയ്യേണ്ടതും.

സർക്കാർ സർവീസിലെ ഒഴിവുകൾ കൃത്യമായി തരംതിരിക്കുന്നതിനായി കർശനമായ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, ജീവനക്കാരുടെ വിരമിക്കൽ (Retirement), ഉദ്യോഗക്കയറ്റം (Promotion), രാജി (Resignation), സ്വയം വിരമിക്കൽ (VRS), സർവീസിൽ നിന്നുള്ള വിടുതൽ (Relieving) എന്നിവ മുഖേനയുണ്ടാകുന്ന ഒഴിവുകളും, ജീവനക്കാർ ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന ഒഴിവുകളും നേരിട്ടുള്ള നിയമനത്തിന്റെ (Direct Recruitment) പരിധിയിലാണ് വരുന്നത്. കൂടാതെ, നിശ്ചിത സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി, ആറ് മാസത്തിൽ കൂടുതലുള്ള ദീർഘകാല അവധികൾ കാരണം ലഭ്യമാകുന്ന ഒഴിവുകളെയും നേരിട്ടുള്ള നിയമനത്തിനായി പരിഗണിക്കേണ്ടതുണ്ട്.

അതേസമയം, ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാത്തതു മൂലം ഉണ്ടാകുന്ന എൻ.ജെ.ഡി (Not Joined Duty) ഒഴിവുകളും, അനധികൃത ഹാജരില്ലായ്മ (Unauthorised Absence) കാരണം താൽക്കാലികമായി രൂപപ്പെടുന്ന ഒഴിവുകളും നേരിട്ടുള്ള നിയമന പരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതാണ്. എന്നാൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കി ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയോ (Removal/Dismissal) നിർബന്ധിതമായി വിരമിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രസ്തുത ഒഴിവ് നേരിട്ടുള്ള നിയമനത്തിന് ഉപയോഗപ്പെടുത്താം. ഇവയ്ക്ക് പുറമേ, അതത് വകുപ്പുകളിലെ സ്പെഷ്യൽ റൂളുകൾ പ്രകാരമുള്ള തസ്തികമാറ്റ നിയമനം (By-Transfer), അന്തർ-ജില്ലാ/അന്തർ-വകുപ്പ് സ്ഥലംമാറ്റങ്ങൾ (Inter-Department/District), സ്പോർട്സ് കോട്ട നിയമനം, പ്രത്യേക റിക്രൂട്ട്മെന്റ് (Special Recruitment) എന്നിവയ്ക്കായി മാറ്റിവെച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവുകളെയും നേരിട്ടുള്ള പൊതു നിയമന പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

29.03.2025-ലെ G.O.(P) No. 4/2025/P&ARD ഉത്തരവിലെ എട്ടാം ഖണ്ഡിക പ്രകാരം, നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലും, ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ സർക്കാർ വകുപ്പുകളിലെയും എൻട്രി കേഡർ തസ്തികകളായ സാങ്കേതിക വിഭാഗം, യൂണിഫോം തസ്തികകൾ, അധ്യാപക തസ്തികകൾ എന്നിവയുൾപ്പെടെ നേരിട്ടുള്ള നിയമന പരിധിയിൽ വരുന്ന നിശ്ചിത എണ്ണം ഒഴിവുകൾ ഇതിനായി മാറ്റിവെക്കേണ്ടതുണ്ട്.

ഒരു തസ്തികയിലേക്ക് ഒന്നിലധികം നിയമന രീതികൾ നിലവിലുണ്ടെങ്കിൽ, നേരിട്ടുള്ള നിയമനത്തിനായി മാറ്റിവെച്ചിട്ടുള്ള ക്വോട്ടയിൽ നിന്നായിരിക്കണം ആശ്രിത നിയമനത്തിനുള്ള ഒഴിവുകൾ കണ്ടെത്തേണ്ടത്. ഈ രീതിയിൽ നിശ്ചയിക്കപ്പെടുന്ന തസ്തികകളിലെ നിയമനം ജില്ലാതലത്തിലായലും സംസ്ഥാനതലത്തിലായലും, 01/01/2025 മുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനം വഴി തന്നെ നിർബന്ധമായും നികത്തേണ്ടതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ആശ്രിത നിയമനം മുഖേന നിയമനം നടത്തുന്നതിനായി നിലവിൽ കണ്ടെത്തിയിട്ടുള്ള 250-ല്‍ അധികം തസ്തികകളുടെ ലിസ്റ്റ് ഈ വെബ് പോര്‍ട്ടലില്‍ വിജ്ഞാപനങ്ങള്‍ എന്ന 'ഡാഷ്‌ബോർഡ് കാർഡില്‍' അവസാനത്തെ രണ്ട് PDF ഡോക്കുമെന്റ് ആയി നല്‍കിയിട്ടുണ്ട്.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം പൊതുഭരണ വകുപ്പ് മുഖേന ഏകീകൃത നിയമനം നടത്തുന്നതിനായി നിലവിൽ ഇരുനൂറ്റിഅൻപതിലധികം (250+) തസ്തികകളുടെ പേര്, വിദ്യാഭ്യാസ യോഗ്യത മുതലായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ www.ces.kerala.gov.in എന്ന ഔദ്യോഗിക വെബ് പോർട്ടലിലെ 'Notifications' എന്ന വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾക്കായി ലഭ്യമാണ്.

അതെ, ഈ വകുപ്പ് ഒരു സ്പെഷ്യല്‍ ഡ്രൈവായിട്ടാണ് അദാലത്ത് സംഘടിപ്പിച്ചത്. ആശ്രിത നിയമനത്തിനായി നടത്തിയ യൂണിഫോം തസ്തികകളുടെ അദാലത്തിൽ തിരഞ്ഞെടുത്ത തസ്തികകളിലെ ശാരീരിക-കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് പ്രസ്തുത തസ്തികകളിൽ വീണ്ടും അപേക്ഷിക്കുന്നതിനുള്ള അവകാശമുണ്ടായിരിക്കുന്നതാണ് (അദാലത്തില്‍ പരാജയപ്പെടുന്ന തസ്തികകളില്‍ മാത്രം). ഫിസിക്കൽ ടെസ്റ്റ് പാസായി യോഗ്യത നേടുന്ന തസ്തികകൾ മാത്രമേ 5 ഓപ്ഷനുകളുടെ പരിധിയിൽ വരികയുള്ളൂ.

കൂടാതെ, യൂണിഫോം തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യത നേടുന്നതിന് വിദ്യാഭ്യാസ യോഗ്യത മാത്രമല്ല മാനദണ്ഡം; അവയ്ക്ക് അനുബന്ധമായി ശാരീരിക-കായികക്ഷമതാ പരീക്ഷയും / എൻഡ്യൂറൻസ് ടെസ്റ്റും വിജയിക്കേണ്ടത് അനിവാര്യമാണ്. അപേക്ഷകൻ തിരഞ്ഞെടുത്ത യൂണിഫോം തസ്തികകളിൽ ഏതെങ്കിലും ഒന്നിന് അയോഗ്യനാക്കപ്പെടുന്ന പക്ഷം, ആ തസ്തികയ്ക്ക് പകരം മറ്റ് അനുയോജ്യമായ തസ്തികകൾ തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അവകാശവും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കുന്നതാണ്.
ഓഫീസ് വിലാസം
  • പൊതുഭരണ (സർവീസസ്-ഡി) വകുപ്പ്
    രണ്ടാം നില, നോർത്ത് ബ്ലോക്ക്,
    ഗവൺമെന്റ് സെക്രട്ടേറിയറ്റ്,
    തിരുവനന്തപുരം പിൻ 695001
  • ഫോൺ: 0471 2518544
  • ഇമെയിൽ: soserviced@gmail.com
  • പ്രവർത്തന സമയം: 10:15 AM - 05:15 PM
ലൊക്കേഷൻ മാപ്പ്